ദുരന്തമായ കാപ്സ്യൂളുമായി പാർട്ടി, പൊട്ടൻമാർ അണികൾ ഷെയർ ചെയ്ത് അർമാദിക്കുന്നു. കുറ്റം പത്രപ്രവർത്തകർക്ക്‌.

ദുരന്തമായ കാപ്സ്യൂളുമായി പാർട്ടി, പൊട്ടൻമാർ അണികൾ ഷെയർ ചെയ്ത് അർമാദിക്കുന്നു. കുറ്റം പത്രപ്രവർത്തകർക്ക്‌.
Sep 16, 2024 04:21 PM | By PointViews Editr


കൽപ്പറ്റ: വയനാട് ദുരന്തത്തിൻ്റെ ചിലവുകൾ

കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളതാണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പാർട്ടി പൊട്ടൻമാർ കാപ്സ്യൂളുകൾ വിഴുങ്ങുകയും വാരി വിതറുകയും ചെയ്യുന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു. പാർട്ടിയെ കൊണ്ട് ജീവിക്കുന്ന നേതാക്കളെന്ന് പറയുന്ന ചിലർ തട്ടി മൂളിക്കുന്ന വിഡ്ഡിത്വം കാപ്സ്യൂൾ പരുവത്തിലാക്കി 2 മണിയോടെയാണ് ചെന്താരക സോഷ്യൽ മീഡിയകളിലേക്ക് എത്തിയത്. കിട്ടിയ പടി ഒന്ന് വായിച്ചു പോലും നോക്കാൻ സമയം കളയാതെ കിട്ടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കെല്ലാം വാരിയെറിയുകയാണ് പാർട്ടിക്ക് വേണ്ട സൗജന്യം സേവനം ചെയ്യാൻ വിധിക്കപ്പെട്ട യുവ അണികൾ. എന്ത് ചെയ്യാം ആകെ ഈ ചൂട് ചോറ് വാരി എറിയാനും സ്വന്തം മുഖത്ത് തേച്ചു വയ്ക്കാനുമല്ലാതെ ഇവർക്ക് മറ്റൊന്നും അറിയില്ല. പ്രീ ഫിക്സഡ് എസ്റ്റിമേറ്റാണ് കോടതിയിൽ കൊടുത്തതെന്നാണ് ഈ പാവങ്ങൾ ഉദാഹരണ സഹിതം വാരിവലിച്ച് എഴുതി വച്ചത്. അപ്പോൾ കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപേ, എഴുതി തള്ളി മോഷ്ടിക്കാനുള്ള കണക്കൊക്കെ റെഡിയാക്കി വച്ചാണല്ലേ സേവനത്തിന് ഇറങ്ങിയത് എന്നാരേലും ചോദിച്ചാൽ കാപ്സ്യൂൾ വിഴുങ്ങിയ അണി നേരേ പാർട്ടി ഓഫീസിലേക്ക് ഓടും. ഒരു സർക്കാർ കണക്ക് ക്ലോസ് ചെയ്യാൻ എത്രകാലം എടുക്കുമെന്ന് നാട്ടുകാർക്ക് അറിയില്ല എന്ന തളളാണ് കാപ്സ്യൂൾ വിഴുങ്ങിയ വിവരദോഷിയായ അണിക്ക് ഉണ്ടാക്കുന്ന അടുത്ത ദഹനക്കേട്. സർക്കാരിന് അപ്ഡേറ്റായ കണക്ക് ഉണ്ടാകണമെന്ന മിനിമം ബുദ്ധി പോലും ഈ പാർട്ടിയിലെ അണികൾക്ക് അറിയില്ല. ജില്ലാ കലക്ടറുടെയും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെയും കയ്യിൽ കൃത്യമായ കണക്ക് വയ്ക്കണമെന്നത് ദേശീയ നടപടി ക്രമമാണ് എന്ന് ഈ പാവം അണികളെ കാപ്സ്യൂൾ തള്ളും മുൻപേ ഒന്ന് ബോധ്യപ്പെടുത്താനും പാർട്ടി നേതാക്കൾക്കറിയില്ല. സിഎജി, ഓഡിറ്റിങ്ങ്, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് തുടങ്ങിയ ഏതേലും ചില സാങ്കേതിക നാമങ്ങളും പദങ്ങളും ചേർത്ത് തട്ടിയാൽ എന്തോ മുഴുത്ത കാര്യമാണ് എന്ന ധാരണയിൽ അണികൾ വാരി വിതറിക്കോളും എന്ന് കാപ്സ്യൂൾ നിർമാതാവ് മനസിലാക്കി വച്ചിട്ടുണ്ട് എന്ന് തോന്നുന്നു. കുറ്റം പറയരുതല്ലോ ഇത്തരം വിഡ്ഡിത്വങ്ങൾ സ്വന്തം വ്യക്തിത്വം പോലും പണയം വച്ച് വിതറാൻ നടക്കുന്ന അണികൾക്കായി കാപ്സ്യൂൾ ഉണ്ടാക്കുന്നവനും മോശമല്ലാത്ത മണ്ടനാകുന്നത് ഒരു തെറ്റല്ലല്ലോ.

പാർട്ടി അണികൾ വിതറുന്ന കാപ്സ്യൂൾ ഇനി വായിക്കുക :-


കേരളത്തിലെ പത്രപ്രവർത്തകരെ പോലെ അസംബന്ധം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളെ വേറെ കണ്ടിട്ടില്ല.

ജയിംസ് വടക്കൻ എന്നൊരു മനുഷ്യൻ തലയും വാലുമില്ലാതെ നൽകിയ ഒരു രേഖ വെച്ച് വയനാട് ദുരന്തത്തിൻ്റെ കണക്കുകൾ പുറത്തു വന്നു എന്ന നിലയിൽ വൻ പ്രചരണമാണ് നടക്കുന്നത്. ഒരു സർക്കാർ കണക്ക് ക്ലോസ് ചെയ്യാൻ മിനിമം എത്ര കാലം എടുക്കുമെന്ന ബോധം പോലും സി കെ വിജയനെ പോലെയുള്ള പരാദങ്ങൾക്കില്ല. റവന്യൂ മന്ത്രിയോട്, മുഖ്യമന്ത്രിയുടെ ഓഫീസിനോട്, അല്ലെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയോട് സംസാരിച്ചാൽ ക്ലിയർ ആകുന്ന ഒരു വിഷയത്തെ വെച്ച് നാട്ടുകാരുടെ പ്രതികരണങ്ങൾ വരെ മാതൃഭൂമി ചാനൽ കൊടുത്തു കളഞ്ഞു.


വാസ്തവത്തിൽ കഥ എന്താണ് ? കഴിഞ്ഞ ഓഗസ്റ്റ് 9ന് കേന്ദ്ര സംഘം സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ നൽകിയ പ്രാഥമിക കണക്കുകൾ സർക്കാർ കോടതിയിൽ നൽകിയിരുന്നു. തികച്ചും എസ്റ്റിമേറ്റ് തുകയാണ് അതിൽ കാണിക്കുന്നത്.


അതിൽ തന്നെ ചില കാര്യങ്ങൾക്ക് Prefixed മാക്സിമം തുകയുണ്ട്. ഒരു ഉദാഹരണത്തിന് ഒരു വീട് തകർന്നാൽ SDRF പരമാവധി തുക ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. അതുകൊണ്ടാണ് എസ്റ്റിമേറ്റ് കണക്കിൽ വീട് തകർന്നതിന് ആ തുക വയ്ക്കുകയും എന്നാൽ സ്റ്റാൻഡേർഡ് അല്ലാത്ത ചിലവുകൾക്ക് പരമാവധി തുക വയ്ക്കുകയും ചെയ്തത്. വീണ്ടും പറയുന്നു ഇത് ഒരു എസ്റ്റിമേറ്റ് ആണ്. വളരെ യുദ്ധകാല അടിസ്ഥാനത്തിൽ നൽകേണ്ടിവന്ന കണക്കാണിത്. ഓരോ കാര്യങ്ങൾക്ക് ഇനം തിരിച്ച് ചെലവായ തുക ഒക്കെ റെക്കോർഡ് ചെയ്ത് അക്കൗണ്ട് ചെയ്ത് സി എജി ഓഡിറ്റ് ചെയ്ത് പുറകെ വരും. പബ്ലിക് അക്കൗണ്ടിങ്ങിനെ കുറിച്ച് എന്തെങ്കിലും വാഴയ്ക്കാ അറിയില്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വാ തുറക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് ഒരു പ്രാഥമികമായ അറിവ് ഉണ്ടാക്കുന്നത് നല്ലതാണ്.


വഴിയിൽ തലയ്ക്ക് വെളിവില്ലാത്തവർ എന്തെങ്കിലും പുലമ്പിയാൽ പോലും വാർത്തയാക്കുന്ന അവസ്ഥയാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെത്. ഇതിനൊക്കെ മറുപടി പറയേണ്ടി വരുന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ


അപകടം നടന്നിട്ടും ഇതുവരെ കേന്ദ്ര സഹായം ഒന്നും കിട്ടാത്തതിനെക്കുറിച്ച് ഇവർക്ക് വേവലാതി ഇല്ല. അതിൽ നിന്നും ഓടി ഒളിക്കുന്ന അതിന് മുഖ്യമന്ത്രിയോട് ചോദിക്കാൻ പറയുന്ന സുരേഷ് ഗോപിയെ കുറിച്ച് ഇവർക്ക് പരാതിയില്ല. എത്രയോ നാളുകൾ കുളിയും ഊണും വരെ മാറ്റിവെച്ച് അവിടെനിന്ന് ഒരു സർക്കാർ സംവിധാനത്തെ ഒരു ചെറിയ റിസർച്ച് പോലും നടത്താതെ പരസ്യമായി പുലഭ്യം പറയുകയാണ് ഇവരുടെ താല്പര്യം. ഈ നാട് കുറേക്കൂടി നല്ല പത്രപ്രവർത്തകരെ അർഹിക്കുന്നുണ്ട്. "



എങ്ങനുണ്ട് കണക്കില്ലാതെ പ്രവർത്തിക്കുന്ന സർക്കാരുണ്ടന്ന് പറയേണ്ടി വരുന്ന ഒരു ശരാശരി പാർട്ടി അണിയുടെ ഗതികേട് !

Partying with the tragic capsule, potenmars share ranks and arm themselves. Blame journalists.

Related Stories
പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ   കോൺഗ്രസിൽ നിന്ന് പുറത്താക്കി.

Sep 19, 2024 04:51 PM

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിക്ക് മുകളിലേക്ക് ചാഞ്ഞ ചേവായൂർ ബാങ്ക് ഭരണ സമിതിയെ കോൺഗ്രസിൽ നിന്ന്...

Read More >>
സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

Sep 19, 2024 02:19 PM

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ് അരങ്ങേറുന്ന കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് നിക്ഷേപകൻ്റെപ്രതിഷേധം.

സിപിഎം നേതൃത്വത്തിൽ തട്ടിപ്പ്,കരുവന്നൂർ ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ്...

Read More >>
ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

Sep 19, 2024 01:21 PM

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം: അഡ്വ. മാർട്ടിൻ ജോർജ്

ഷുക്കൂർ വധ ഗൂഢാലോചന നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം, അഡ്വ. മാർട്ടിൻ ജോർജ്,...

Read More >>
സമന്വയം  ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

Sep 19, 2024 09:57 AM

സമന്വയം ഇന്ന് തുടങ്ങും. വാഗ്ദാനം ജോലിയാണ്. പക്ഷെ സർക്കാർ ജോലിയല്ല.

സമന്വയം' ഇന്ന് തുടങ്ങും, വാഗ്ദാനം ജോലിയാണ്.,പക്ഷെ സർക്കാർ...

Read More >>
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

Sep 19, 2024 09:01 AM

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്: മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ ഓൺലൈൻ തട്ടിപ്പ്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് ,മലയാളി വിദ്യാർത്ഥികളെ ഉപയോഗിച്ച്...

Read More >>
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

Sep 18, 2024 08:08 PM

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിദ്വേഷപരാമര്‍ശങ്ങളില്‍ തെളിയുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുത,: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories